22 October Tuesday

നടന്‍ നാഗാര്‍ജുനയുടെ ഫാംഹൗസില്‍ ആറുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ഹൈദരാബാദ്> തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ  ഫാംഹൗസില്‍ നിന്നും ആറുമാസം  പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ ഫാം ഹൗസ് ജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള  ഫാംഹൗസില്‍  നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പാപ്പിറെഡ്ഡിഗുഡിയില്‍ 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് നാഗാര്‍ജുനയുടെ ഫാം ഹൗസ്.ഒരു വര്‍ഷം  മുന്‍പാണ് താരം ഇവിടെ സ്ഥലം വാങ്ങിയത്. രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാംഹൗസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്. തുടര്‍ന്ന് വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനേയും പൊലീസിനേയും  വിവരം അറിയിക്കുകയായിരുന്നു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top