04 December Friday

ശമ്പളകുടിശ്ശിക ചോദിച്ചു; രാജസ്ഥാനിൽ ദളിത്‌ യുവാവിനെ ഷാപ്പുടമ ചുട്ടുകൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ജയ്‌പുർ> രാജസ്ഥാനിലെ ആൾവാറിൽ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ദലിത് യുവാവിനെ  മദ്യവിൽപ്പനശാലയുടെ ഉടമ  ചുട്ടുകൊന്നു. ജഡ്ക ഗ്രാമവാസിയായ കമൽകിഷോർ (22) ആണ്‌ മരിച്ചത്‌. ശനിയാഴ്ച രാത്രിയാണ്‌‌ സംഭവം‌.

മദ്യഷാപ്പിലെ ജീവനക്കാരനായ കമലിന്‌ അഞ്ച് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. നിരന്തരം ശമ്പളം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന്‌ ഇയാൾ വീട്ടിലേക്ക്‌ മടങ്ങി. ഇതോടെ ഉടമ സുഭാഷും സുഹൃത്ത്‌ രാകേഷ് യാദവും ചേർന്ന്‌ ഇയാളുടെ വീട്ടിലെത്തി പണം നൽകാം എന്നുപറഞ്ഞ്‌ കൂട്ടിക്കൊണ്ടു പോയി.  കമലിനെ മർദിക്കുകയും മദ്യഷാപ്പിന്റെ ഉള്ളിലിട്ട്‌ പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു.

കമൽകിഷോറിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്‌ച പൊലീസെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഫ്രീസറിനുള്ളിലായിരുന്നു‌. ‌ പ്രതികൾ ഒളിവിൽപ്പോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top