Deshabhimani

കർണാടകയിൽ ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ 14 വർഷത്തിന്‌ ശേഷം നീതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 08:14 AM | 0 min read

ബംഗളൂരു > 14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 21 പേർക്ക്‌ ജീവപര്യന്തം. 14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം തുമകുരു കോടതിയാണ്‌ ശിക്ഷിച്ച വിധിച്ചത്‌.

പ്രതികൾക്കു നേരെ 13,500 രൂപ വീതം പിഴയും ചുമത്തി. 27 പേർക്കെതിരെയായിരുന്നു പൊലീസ്‌ കൊലക്കുറ്റം ചുമത്തിയിരുന്നത്‌‌. ഇതിലെ ആറ് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചു. 2010 ജൂൺ 28-ന് ഗോപാലപുരയിൽ വെച്ചാണ്‌ ഹൊന്നമ്മ(45) കൊല്ലപ്പെടുന്നത്‌. മരിക്കുമ്പോൾ യുവതിയുടെ ശരീരത്തിൽ 27 മുറിവുകളുണ്ടായിരുന്നു. അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിലാണ്‌ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്‌.  

രണ്ട് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ഹൊന്നമ്മ ഗ്രാമത്തിൽ ഒരു ക്ഷേത്രം പണിയാൻ പദ്ധതിയിട്ടിരുന്നു. ഇത്‌ ഇഷ്‌ടപ്പെടാത്ത ചിലർ ക്ഷേത്രം നിർമിക്കാൻ  വീടിന് പുറത്ത്  സൂക്ഷിച്ചിരുന്ന മരത്തടികൾ മോഷ്‌ടിച്ചു. മോഷണത്തിൽ നാട്ടുകാരിൽ ചിലർക്കെതിരെ  ഹൊന്നമ്മ പൊലീസിൽ പരാതി നൽകി. അതേതുടർന്ന്‌ പൊട്ടിപുറപ്പെട്ട കലാപമാണ്‌ ഹൊന്നമ്മയുടെ കൊലപാതകത്തിലേക്കെത്തിച്ചെതെന്നാണ്‌ റിപ്പോർട്ട്‌. ഹുലിയാർ ഗ്രാമത്തിൽ നിന്ന് രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന ഹൊന്നമ്മയെ 25-ലധികം വരുന്ന ഗ്രാമവാസികൾ ആക്രമിക്കുകയായിരുന്നുവെന്ന്‌  പബ്ലിക് പ്രോസിക്യൂട്ടർ ബി എസ് ജ്യോതി പറഞ്ഞു. സംഘം യുവതിയെ കല്ലുകൊണ്ട് മർദിക്കുകയും മൃതദേഹം അഴുക്കുചാലിൽ തള്ളുകയും ചെയ്തു.

സംഭവത്തിൽ കൃത്യവിലോപം ആരോപിച്ച് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ  സസ്‌പെൻഡ് ചെയ്തിരുന്നു. രംഗനാഥ്, മഞ്ജുള, തിമ്മരാജു, രാജു (ദേവരാജു), ശ്രീനിവാസ്, ആനന്ദസ്വാമി, വെങ്കിടസ്വാമി, വെങ്കിടേഷ്, നാഗരാജു, രാജപ്പ, ഹനുമന്തയ്യ, ഗംഗാധർ (ഗംഗണ്ണ), നഞ്ചുണ്ടയ്യ, സത്യപ്പ, സതീഷ്, ചന്ദ്രശേഖർ, രംഗയ്യ, ഉമേഷ്, ചന്നമ്മ, മഞ്ജു, എന്നിവർക്കാണ്‌ ജീവപര്യന്തം ശിക്ഷ വിധിച്ചത്‌.



deshabhimani section

Related News

0 comments
Sort by

Home