മധ്യപ്രദേശിൽ ദളിത് യുവാവിനെ ഗ്രാമത്തലവനും ബന്ധുക്കളും അടിച്ചുകൊന്നു
ഭോപ്പാൽ
മധ്യപ്രദേശിൽ ഭൂമിതർക്കത്തെ തുടർന്ന് ദളിത് യുവാവിനെ ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്ന് അടിച്ചുകൊന്നു. ശിവ്‌പുരി ജില്ലയിലെ ഇന്ദർഗഡ് ഗ്രാമത്തിലാണ് നാരദ് ജാദവ് (30) ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ബന്ധുവിന്റെ കൃഷിയിടം നനച്ചുകൊണ്ടിരുന്ന ജാദവിനെ ഗ്രാമമുഖ്യൻ പദം ധക്കഡും ബന്ധുക്കളും ആയുധങ്ങളുമായി വളയുകയായിരുന്നു.
ജാദവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലൂടെ ഗ്രാമമുഖ്യന്റെ ഹോട്ടലിലേക്ക് അനുവാദമില്ലാതെ വഴിവെട്ടിയിരുന്നു. ഇതേ തുടർന്ന് ഇരുവരും ഉപയോഗിക്കുന്ന കുഴൽക്കിണറിൽനിന്ന് വെള്ളമെടുക്കുന്നത് പൈപ്പ് ജാദവ് വിച്ഛേദിച്ചതാണ് ആക്രമികളെ പ്രകോപിച്ചത്. പദം ധക്കഡ്, സഹോദരൻ മൊഹർ പാൽ ധക്കഡ്, എന്നിവരടക്കം എട്ടുപേർക്കെതിരെ കേസെടുത്തു.
0 comments