ബയാഡ്
ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്രയ്ക്കുനേരെ കല്ലേറ്. വരന്റെ ബന്ധുക്കൾ പരമ്പരാഗത തലപ്പാവ് ധരിച്ചതും ഡിജെ സംവിധാനം ഉപയോഗിച്ച് പാട്ടുവച്ചതും എതിർത്താണ് രജ്പുത് വിഭാഗക്കാരായ ഒമ്പതംഗസംഘം ആക്രമണം നടത്തിയത്. ലിഞ്ച് ഗ്രാമത്തിലേക്ക് വിവാഹസംഘം കടന്നതോടെയാണ് ജാതീയമായ അധിക്ഷേപവും ആക്രമണവും ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കല്ലേറ് തടയാൻശ്രമിച്ച കുടുംബാംഗങ്ങളിൽ ഒരാളെ അക്രമികൾ ക്രൂരമായി മർദിച്ചു. വധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഘം വധഭീഷണിയും മുഴക്കി. കുടുംബാംഗങ്ങളുടെ പരാതിയിൽ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..