13 December Friday

ദളിത്‌ യുവാവിനെ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിച്ചു; ഹരിയാന സിവിൽ സർവീസ്‌ ഓഫീസർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ന്യൂഡൽഹി> ദളിത്‌ യുവാവിനെ തോക്കിൻമുനയിൽ നിർത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെതുടർന്ന്‌ ഹരിയാന സിവിൽ സർവീസ്‌ ഓഫീസരെ സസ്‌പെൻഡ്‌ ചെയ്‌തു. ഹിസാറിലെ ഹൻസിയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ ഉദ്യോഗസ്ഥനെതിരെ വ്യാഴാഴ്‌ചയാണ്‌ നടപടിയെടുത്തത്‌.

താൽകാലിക ജീവനക്കാരനായ യുവാവിനെ ഉദ്യോഗസ്ഥന്റെ ക്യാബിനിലേക്ക്‌ വിളിച്ച്‌ വരുത്തിയശേഷം തോക്ക്‌ ഉപയോഗിച്ച്‌ ഭയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു. ആറുമാസമായി പീഡനം തുടരുകയാണെന്നും കൂടാതെ ഉദ്യോഗസ്ഥൻ ജാതിയമായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. സംഭവ സമയത്ത്‌ പകർത്തിയ ദൃശ്യങ്ങൾ പരാതിയോടെപ്പം സമർപിച്ചതായി യുവാവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top