Deshabhimani

ചന്ദ്രചൂഡ്‌ ഭരണകക്ഷിയുടെ 
പാവയായിരുന്നെന്ന്‌ ദുഷ്യന്ത്‌ ദവേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 07:07 AM | 0 min read

ന്യൂഡൽഹി > സുപ്രീംകോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധികാരത്തിലുള്ള പാർടിയുടെ കൈയിലെ പാവ ആയിരുന്നെന്ന്‌ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ ദവേയുടെ രൂക്ഷവിമര്‍ശം. പ്രധാനമന്ത്രിക്കൊപ്പം പൂജയിൽ പങ്കെടുത്തതും അയോധ്യാ കേസിൽ തീർപ്പുണ്ടാക്കാൻ ദൈവത്തോട്‌ പ്രാർഥിച്ചെന്ന്‌ പറഞ്ഞതും ഇതിനുള്ള തെളിവുകളാണെന്നും ‘ദി വയർ ’ വാർത്താപോർട്ടലിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന്‌  നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

മുസ്ലിം പള്ളികളിൽ അവകാശമുന്നയിച്ചുള്ള സംഘപരിവാറിന്റെ നിയമനടപടികൾക്ക്‌ വീര്യം പകർന്നത്‌ ചന്ദ്രചൂഡ്‌ പുറപ്പെടുവിച്ച ഉത്തരവാണ്. 1947 ആഗസ്‌ത്‌ 15ന്‌ ആരാധനാലയങ്ങൾക്കുള്ള മതപരമായ സ്വഭാവം അതേ പോലെ നിലനിർത്തണമെന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാപരമായ പ്രസക്തി 2019ൽ അയോധ്യാ കേസിൽ ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ കൂടി അംഗമായിരുന്ന ഭരണഘടനാബെഞ്ച്‌ ശരിവെച്ചിരുന്നു. എന്നാൽ, 2022 മേയിൽ ജ്ഞാൻവാപി കേസിൽ ഇതിന് കടകവിരുദ്ധമായ നിലപാടാണ് ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ്‌ സ്വീകരിച്ചത്‌. ജ്ഞാൻവാപിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയ്‌ക്ക്‌  സർവേ തുടരാമെന്ന നിർദേശം അദ്ദേഹം നൽകി. ഇതിലൂടെ കടന്നൽകൂടാണ് ചന്ദ്രചൂഡ്‌ തുറന്നുവിട്ടത്‌.  ജ്ഞാൻവാപിയിലും മഥുരയിലും സംഭലിലും അജ്‌മീറിലും അയോധ്യ ആവർത്തിക്കുകയാണെന്നും ദുഷ്യന്ത്‌ ദവേ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

0 comments
Sort by

Home