25 August Sunday

ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാകും: അനാരോഗ്യംമൂലം സുധാകര്‍ റെഡ്ഡി ഒഴിയാന്‍ തീരുമാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ന്യൂഡൽഹി> ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാകും. അനാരോഗ്യത്തെത്തുടർന്ന‌് എസ് സുധാകര്‍ റെഡ്ഡി   ഒഴിയാന്‍ തീരുമാനിച്ചതോടെയാണ‌് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത‌്. കേന്ദ്ര സെക്രട്ടറിയറ്റ്-, ദേശീയ എക്‌സിക്യൂട്ടീവ് യോഗങ്ങൾ രാജയെ ജനറല്‍ സെക്രട്ടറിയായി നിർദേശിച്ചു. എഐടിയുസി ജനറൽ സെക്രട്ടറി അമര്‍ജിത് കൗറിന്റെ പേര‌് ഉയർന്നുവന്നെങ്കിലും രാജയ‌്ക്കാണ‌് മുൻതൂക്കം. രാജയുടെ പേര‌് ദേശീയ കൗണ്‍സില്‍ അംഗീകരിക്കുകയെന്ന ഔദ്യോഗിക നടപടിക്രമമാണ‌് ബാക്കിയുള്ളത‌്. സുധാകര്‍ റെഡ്ഡിയാണ് രാജയെ നിര്‍ദേശിച്ചത്. 

തമിഴ‌്നാട്ടുകാരനായ ഡി രാജ സിപിഐ ദേശീയ സെക്രട്ടറിയാണ‌്. രാജ്യസഭാംഗമായ രാജയുടെ കാലാവധി ഉടന്‍ അവസാനിക്കും. 2012ലാണ് സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറിയായത്.  വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചേര്‍ന്ന സെക്രട്ടറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളിലാണ‌് പുതിയ ജനറല്‍ സെക്രട്ടറിക്കുവേണ്ടിയുള്ള ചര്‍ച്ച തുടങ്ങിയത‌്.


പ്രധാന വാർത്തകൾ
 Top