ചെന്നൈ> തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. വെള്ളി അര്‍ധരാത്രി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ തീരംതൊടുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 65-75 കിലോമീറ്റര്‍ വേഗമാണ് പ്രവചനം.
തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, കാഞ്ചീപുരം, വെല്ലൂര്‍, റാണിപ്പേട്ട എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. 10 ജില്ലയില്‍ എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..