Deshabhimani

ഫെയ്‌ൻജൽ ചുഴലിക്കാറ്റ്; ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

വെബ് ഡെസ്ക്

Published on Nov 30, 2024, 12:14 PM | 0 min read

ചെന്നൈ> ഫെയ്‌ൻജൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം 5 മണി വരെ അടച്ചു. ഫെയ്‌ൻജൽ ചുഴലിക്കൊടുങ്കാറ്റ്‌ ഇന്ന് കരതൊടുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ്‌ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശനിയാഴ്ച സർവീസുള്ള  വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ചെന്നൈ എയർപോർട്ട് അതിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ അറിയിച്ചു. അപ്‌ഡേറ്റുകൾക്കായി അതത് എയർലൈനുകളുടെ സൈറ്റുകൾ പരിശോധിക്കാനും യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമർദ്ദമാണ് ഫെയ്‌ൻജൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ കരയിൽ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പരമാവധി 90 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ്. ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടാകും. പുതുച്ചേരിയിലും ജാ​ഗ്രത നിർദേശമുണ്ട്.

ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ചെന്നൈിലേക്കും തിരിച്ചുമുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈ മെട്രോ രാത്രി വരെ തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിർദേശിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ച ജില്ലകളിൽ സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനാണ് നിർദേശം.



deshabhimani section

Related News

0 comments
Sort by

Home