05 December Thursday

ബം​ഗാളിലേക്ക് ബു​ള്‍ ബുള്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ഭുവനേശ്വർ> ബംഗാൾ ഉൾക്കലിൽ ആന്തമാൻ തീരത്തിന്‌ സമീപം രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ്‌ ഒഡിഷ തീരം കടന്ന്‌ പശ്‌ചിമബംഗാൾ തീരത്തും ബംഗ്ലാദേശ്‌ തീരത്തും  ശക്തമായി വീശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ബം​ഗാള്‍ ഉള്‍ക്കടലിന്റെ കിഴക്ക് മധ്യമേഖലയിലാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.

ഒഡിഷയുടെ തീരമേഖലകളില്‍ കനത്ത ജാ​ഗ്രത തുടരുന്നു. 15 തീരജില്ലകള്‍ക്ക് ജാ​ഗ്രതാനിര്‍ദേശം നല്‍കി. മണിക്കൂറിൽ 80‐90 കിലോമീറ്റർ വേഗത്തിൽ ആഞ്ഞുവീശാൻ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്‌ നൽകിയതിനെത്തുടർന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗം ചേർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തി.

‘മഹ’ ഗുജറാത്ത്‌ വിട്ടു

അഹമ്മദാബാദ്‌
ഗുജറാത്ത്‌ തീരത്തെ പരിഭ്രാന്തിയിലാക്കിയ മഹ ചുഴലിക്കാറ്റ്‌  തീരത്തേക്ക് അടുക്കാതെ കൂടുതല്‍ ദുര്‍ബലമായി അറബിക്കടലിന്റെ ഉള്‍ഭാ​ഗത്തേക്ക് നീങ്ങി. കാറ്റിന്റെ ഭീതിയൊഴിഞ്ഞെങ്കിലും ഗുജറാത്തിലെ മിക്ക ഭാഗത്തും രണ്ടുദിവസം മഴയ്‌ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. മീൻപിടിത്തക്കാർ ​ഗുജറാത്ത് തീരത്ത്  കടലിൽപോകരുതെന്ന് മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40–മുതൽ 50കിലോമീറ്റർ വരെയാകാം.


പ്രധാന വാർത്തകൾ
 Top