04 July Saturday

വീശിയടിച്ച്‌ "ഉംപുൺ' കരയിലെത്തി; മണിക്കൂറിൽ 120 കി.മീ വേഗത, കൊൽക്കത്തയിൽ വൻ നാശം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

ന്യൂഡൽഹി > കൊൽക്കത്തിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംപുൺ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും തീരദേശത്ത് പെയ്യുന്നുണ്ട്. വൈകീട്ട് ഏഴുമണിയോടെയാണ് ഉംപുൺ കരയിൽ പ്രവേശിച്ചത്. ചുഴലിക്കാറ്റിനെത്തുടർന്ന് ബംഗാളിൽ രണ്ടുപേർ മരിച്ചു. കൊൽക്കത്തയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളിൽ പ്രവേശിച്ചിരുന്നു.

ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി എം രാജീവൻ പറഞ്ഞു. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിർത്തിയിരിക്കുകയാണ്. അഗ്നിരക്ഷാ സേനയും പൂർണസജ്ജരാണ്. നാവികസേനയുടെ ഡ്രൈവർമാർ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പർഗാനാസിലെ ഡയമണ്ട് ഹാർബറിൽ തയാറാണ്. വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലർ വെതർ റഡാർ (‍ഡിഡബ്ല്യുആർ) ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top