ന്യൂഡൽഹി
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതോടെ ഇന്ത്യയിൽ സൈബർ ആക്രമണം വർധിച്ചതായി റഷ്യൻ സൈബർ സെക്യൂരിറ്റി സ്ഥാപനം കാസ്പെറെസ്കി. ബിഹാർ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് തിങ്കളാഴ്ച ഹാക്ക് ചെയ്ത് "ഞങ്ങൾ പാകിസ്ഥാനെ സ്നേഹിക്കുന്നു' എന്ന സന്ദേശമിട്ടിരുന്നു. അനുച്ഛേദം–-370 റദ്ദാക്കിയതോടെയാണ് ആക്രമണങ്ങളിൽ വലിയ വർധനയുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന രാജ്യങ്ങളിൽ ഏഴാമതാണ് ഇന്ത്യ.
പാകിസ്ഥാനാണോ ആക്രമണങ്ങളുടെ ഉറവിടമെന്ന് പറയാനാകില്ല. നിലവിലെ സാഹചര്യം ചൂഷണം ചെയ്യപ്പെടുന്നതുമാകാമെന്ന് കാസ്പെറെസ്കിയിലെ മുതിർന്ന സുരക്ഷാ ഗവേഷകൻ സൗരഭ് ശർമ പറഞ്ഞു. മെയ് വരെയുള്ള റിപ്പോർട്ട് പ്രകാരം കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന സർക്കാർ എന്നിവയുടേതുൾപ്പെടെ 24 വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..