ബലിയ(യുപി) > മകളുടെ വിവാഹ ചടങ്ങിന് പണം ബാങ്കില്‍നിന്ന് മാറ്റിയെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ നാല്‍പ്പതുകാരന്‍ ഹൃദയംപൊട്ടിമരിച്ചു. സഹത്വാര്‍നഗര്‍ സ്വദേശി സുരേഷ് സോനാര്‍ മകള്‍ സുമന്റെ വിവാഹത്തിന് മുന്നോടിയായുള്ള 'തിലക്' ചടങ്ങിന്റെ ചെലവിലേക്കായി 500, 1000 നോട്ടുകള്‍ മാറാന്‍ ദിവസങ്ങളായി ബാങ്കില്‍ അലയുകയായിരുന്നു. ചൊവ്വാഴ്ച പകല്‍ മുഴുവന്‍ എസ്ബിഐ ശാഖയ്ക്കുമുന്നില്‍ കാത്തുനിന്നിട്ടും ഫലമുണ്ടായില്ല. രാത്രിയാണ് ഹൃദയസ്തംഭനത്തെതുടര്‍ന്ന് മരണം സംഭവിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..