18 September Wednesday

"ഇത്‌ ജനാധിപത്യത്തോടുള്ള പരിഹാസം'; കശ്‌മീരി ജനതയ്‌ക്ക്‌ ഐക്യദാർഢ്യവുമായി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

ന്യൂഡൽഹി> ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌ത സർക്കാർ നടപടി ജനാധിപത്യത്തോടുള്ള പരിഹാസവും വിശ്വാസവഞ്ചനയുമാണെന്ന്‌ ഇന്ത്യൻ റൈറ്റേഴ്‌സ്‌ ഫോറം. കാശ്‌മീരിൽ ജനാധിപത്യവും സ്വാതന്ത്ര്യവും പുന:സ്ഥാപിക്കണമെന്ന്‌ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരുമടങ്ങുന്ന കൂട്ടായ്‌മ ആവശ്യപ്പെട്ടു.

ടി എം കൃഷ്‌ണ, കെ എൻ പണിക്കർ, എം എ ബേബി, കെ സച്ചിദാനന്ദൻ, സാറാ ജോസഫ്‌, കെ ആർ മീര, കെ പി രാമനുണ്ണി, വെങ്കിടേഷ്‌ രാമകൃഷ്‌ണൻ തുടങ്ങി 244 പേരാണ്‌ കശ്‌മീരി ജനതയ്‌ക്ക്‌ ഐക്യദാർഢ്യമറിയിച്ച്‌ രംഗത്തെത്തിയത്‌. ജമ്മു കാശ്‌മീരിന്റെ സ്വാതന്ത്ര്യത്തിനും സ്വയംഭരണാവകാശങ്ങൾക്കും നേർക്കുള്ള ഏകാധിപത്യ ഇടപെടലുകളെ പ്രതിരോധിക്കാൻ പ്രവർത്തകർ ആഹ്വാനം ചെയ്‌തു.

നിഗൂഢവും ഏകപക്ഷീയവുമായാണ്‌ ആർട്ടിക്കിൾ 370 റദ്ദുചെയ്‌തത്‌. സൈനിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയും മുമ്പില്ലാത്തവിധം
വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കുകയും ചെയ്‌ത നടപടി ജനകീയ പ്രക്ഷോഭങ്ങളെയും വിയോജിപ്പുകളെയും സർക്കാർ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും അവർ പറഞ്ഞു.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എഴുത്താകാരും സാംസ്‌കാരിക പ്രവര്‍ത്തകരും













 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top