11 October Friday

ആറുവയസുകാരിയ്ക്ക് ക്രൂരമർദ്ദനം: ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

മുംബൈ > ആറുവയസുകാരിയുടെ കൈയ്യക്ഷരം വൃത്തിയില്ലെന്നാരോപിച്ച്  ട്യൂഷൻ ടീച്ചറുടെ ക്രൂരമർദ്ദനം. താനെയിലെ സാ​ഗോൺ ​ഗ്രാമത്തിലാണ് സംഭവം.

പഠിക്കുന്നില്ലെന്നും കൈയ്യക്ഷരം മോശമാണെന്നും പറഞ്ഞ് ട്യൂഷൻ ടീച്ചർ സരി​ഗ ഘാഗ് കുട്ടിയുടെ മുഖത്തടിക്കുകയും വലിയ സ്കെയിൽ വച്ച് തല്ലുകയും ചെയ്തു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ മൻപാഡ പൊലീസിൽ പരാതി നൽകി.

ട്യൂഷൻ ടീച്ചർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 118(1) വകുപ്പ് പ്രകാരം മന:പൂർവം മാരക ആയുധങ്ങൾ ഉപയോ​ഗിച്ച്  മുറിവേൽപിക്കൽ,  ജുവനൈൽ ജസ്റ്റിസ് കുറ്റങ്ങളും ചുമത്തി കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top