Deshabhimani

മത്സരത്തിനിടെ ഹൃദയാഘാതം: ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം‌‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 01:25 PM | 0 min read

പുണെ > മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ് ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. ഇമ്രാൻ പട്ടേലാണ് (35) പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ മരിച്ചത്. പുണെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം.

ഓപ്പണറായി ​ഗ്രൗണ്ടിലെത്തിയ ഇമ്രാന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അമ്പയറെ വിവരമറിയിച്ച ശേഷം തിരികെ മടങ്ങി. എന്നാൽ പവലിയനിൽ എത്തുന്നതിനു മുമ്പ് തന്നെ ഇമ്രാൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇമ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home