27 May Wednesday

ശാസ്‌ത്രബോധം പ്രചരിപ്പിക്കണം; ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള കടമ ഭരണാധികാരികൾക്കുണ്ട്‌ : സിപിഐ എം പൊളിറ്റ്‌ബ്യൂറോ

സ്വന്തം ലേഖകൻUpdated: Monday Mar 16, 2020


ന്യൂഡൽഹി
കോവിഡ്‌  ശാസ്‌ത്രീയവീക്ഷണത്തോടെ കൈകാര്യംചെയ്യാൻ അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന്‌ രംഗത്തിറങ്ങാൻ  എല്ലാ ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. ശാസ്‌ത്രവിരുദ്ധവും  പിന്തിരിപ്പനുമായ പ്രചാരണം തള്ളിക്കളയാൻ  സർക്കാരുകൾ തയ്യാറാകണം. പൊതുജനാരോഗ്യ സംവിധാനം കാര്യക്ഷമമാക്കി മഹാമാരിയെ ഫലപ്രദമായി നേരിടുന്ന എൽഡിഎഫ്‌ സർക്കാരിനെ പൊളിറ്റ്‌ബ്യൂറോ ശ്ലാഘിച്ചു.

ജനങ്ങൾക്ക്‌  വിവരങ്ങൾ നൽകാൻ ആരോഗ്യമന്ത്രി എല്ലാദിവസവും മാധ്യമങ്ങളോട്‌ സംസാരിക്കുന്നത്‌ അനുകരണീയ മാതൃകയാണെന്ന്‌ പൊളിറ്റ്‌ബ്യൂറോ യോഗതീരുമാനങ്ങൾ അറിയിക്കവെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള കടമ ഭരണാധികാരികൾക്കുണ്ട്‌. ചൈന, വിയത്‌നാം, ക്യൂബ എന്നീ രാജ്യങ്ങൾക്ക്‌ രോഗവ്യാപനം നിയന്ത്രിക്കാനായി. എന്നാൽ, വികസിത മുതലാളിത്ത രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമാണ്‌.  അമേരിക്കയിൽ പരിശോധനയുടെയും ചികിത്സയുടെയും ചെലവ്‌ ആര്‌ വഹിക്കണമെന്ന തർക്കമാണെന്നും -യെച്ചൂരി  പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top