21 May Tuesday

ബംഗാളിൽ തൃണമൂൽ ആക്രമത്തിൽ സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ടു; നോക്കുകുത്തിയായി പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

ബംഗാൾ> തൃണമൂൽ ക്രിമിനലുകളുടെ ആക്രമണത്തിൽ ബംഗാളിൽ വീണ്ടുമൊരു സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ടു. ദക്ഷിണ പർഗാനാസിലെ അജയ് മൊണ്ടാലെന്ന പ്രവർത്തകനാണ് ബുധനാഴ്ച തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത‌്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച നടക്കാനിരിക്കെ വ്യാപക ആക്രമങ്ങളാണ‌് തൃണമൂൽ പ്രവർത്തകർ സംസ്ഥാനത്തൊട്ടാകെ അഴിച്ചുവിടുന്നത‌്. കൊലനടന്ന‌് മണിക്കൂറുകൾ കഴിഞ്ഞിട്ടും സംഭവത്തെകുറിച്ച‌് അന്വേഷിക്കാൻ പൊലീസ‌് തയ്യാറായിട്ടില്ല.

നേരത്തെ ബംഗാളിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ഉത്തര ബംഗാൾ മണ്ഡലങ്ങളായ കൂച്ച്ബിഹാർ, അലിപ്പൂർദാർ എന്നിവിടങ്ങളിൽ  തൃണമൂൽ വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. കൂച്ച് ബിഹാറിൽ ഇടതുമുന്നണി സ്ഥാനാർഥി ഗോബിന്ദ  റായിയെ തൃണമൂൽ ഗുണ്ടകൾ  തടഞ്ഞ‌് കാറ് തല്ലിത്തകർത്തു. മതാഡംഗ ഏരിയയിലെ 238ാം നമ്പർ ബൂത്തിന് സമീപമാണ് അക്രമം നടന്നത്. വൻതോതിൽ കള്ളവോട്ടും  ബൂത്ത് കൈയ്യേറ്റവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന‌് അവിടെ എത്തിയതായിരുന്നു റായി. ആക്രമത്തിൽ റായിയുടെ സഹായിക്ക്‌ പരിക്ക‌് പറ്റിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top