07 December Saturday

തൃണമൂൽ കൈയടക്കിയ സിപിഐ എം ഓഫീസ് തിരിച്ചുപിടിച്ചു

ഗോപിUpdated: Monday Jul 22, 2019

കൊൽക്കത്ത > മൂന്നുവർഷമായി തൃണമൂൽ കോൺഗ്രസ‌് കൈയടക്കിയ സിപിഐ എം സോണൽ കമ്മിറ്റി ഓഫീസ് തിരിച്ചുപിടിച്ചു. ബാങ്കുറ ജില്ലയിൽ രജത‌്പുർ സോണൽ ഓഫീസാണ് ജില്ലാ സെക്രട്ടറിയറ്റ‌് അംഗം  ഗൗതം ഘോഷിന്റെ നേതൃത്വത്തിൽ  തിരിച്ചുപിടിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം  തൃണമൂലുകാർ ബലമായി ഓഫീസ് കൈയേറുകയായിരുന്നു. പൊലീസിൽ നൽകിയ പരാതികളൊന്നും ഗൗനിച്ചിരുന്നില്ല.

ജില്ലയിൽ തൃണമൂലുകാർ കൈ യേറിയിരുന്ന കുക്കുട്ടിയ, സത്തൂർ എന്നീ ലോക്കൽ  കമ്മിറ്റി ഓഫീസുകളും നിരവധി ബ്രാഞ്ച‌് ഓഫീസുകളും ജനപിന്തുണയോടെ തിരിച്ചുപിടിച്ചു. ജില്ല അടക്കിവാണിരുന്ന തൃണമൂൽ ലോക‌്സഭാതെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. ബിജെപി മുന്നേറ്റം തടയാൻ തൃണമൂൽ സിപിഐ എമ്മിനെ സഹായിക്കുകയാണെന്ന   പ്രചാരണം  പാർടി കേന്ദ്ര കമ്മിറ്റിയംഗം ഡോ. രാമചന്ദ്ര ഡോം നിഷേധിച്ചു. തൃണമൂലിന്റെ നിലനിൽപ്പ‌് അപകടത്തിലായതിനെ തുടർന്ന‌്‌ അക്രമത്തിൽനിന്ന‌് അവർ സ്വയം പിൻവാങ്ങുകയാണെന്നും ഡോം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top