13 June Sunday

കേരളജനതയ്ക്ക് നന്ദി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


ന്യൂഡൽഹി
കേരളത്തിൽ എൽഡിഎഫ്‌ കൈവരിച്ച അത്യുജ്വലവിജയത്തെ അഭിനന്ദിച്ച്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. എൽഡിഎഫിൽ വിശ്വാസമർപ്പിച്ച്‌ വീണ്ടും സർക്കാരുണ്ടാക്കാൻ തെരഞ്ഞെടുത്ത കേരളജനതയോട്‌ നന്ദി രേഖപ്പെടുത്തുന്നു.

നാലുപതിറ്റാണ്ടിനുശേഷമാണ്‌ ഭരണത്തിലുള്ള മുന്നണി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്‌. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച പ്രകടനമാണ്‌ എൽഡിഎഫ്‌ കാഴ്‌ചവച്ചത്‌.

ഭരണത്തിലുള്ള സർക്കാരിന്റെ മികച്ച പ്രകടനത്തിനാണ്‌ കേരളജനത വീണ്ടും വോട്ട്‌ ചെയ്‌തത്‌. മഹാമാരിയെ മറികടക്കാനും പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യാനും സർക്കാരിന്‌ കഴിഞ്ഞു. നിരവധി ക്ഷേമപദ്ധതികൾ ആവിഷ്‌കരിച്ചു. ബദൽനയങ്ങൾ രൂപീകരിച്ചു. കേരളീയസമൂഹത്തിന്റെ മതേതര, ജനാധിപത്യ, ഐക്യസ്വഭാവം കാത്തുസൂക്ഷിച്ചതായും പൊളിറ്റ്‌ബ്യൂറോ ചൂണ്ടിക്കാട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top