18 April Sunday
പ്രതിഷേധിക്കാൻ ആഹ്വാനം

തീരുവകൾ പിൻവലിച്ച്‌ 
ഇന്ധനവില കുറയ്‌ക്കുക: പിബി

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021



ന്യൂഡൽഹി
പെട്രോളിയം ഉൽപന്നങ്ങൾക്കുമേൽ കുത്തനെകൂട്ടിയ എക്‌സൈസ്‌ തീരുവകൾ പിൻവലിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ പാർടി  ഘടകങ്ങളോട്‌ പിബി ആവശ്യപ്പെട്ടു. എണ്ണവിലയുടെ 38 ശതമാനവും കേന്ദ്രസർക്കാർ ചുമത്തിയ തീരുവകളാണ്‌. എണ്ണയുടെ അടിസ്ഥാനവില 2014നെ അപേക്ഷിച്ച്‌ പകുതിയോളമായ സമയത്താണ്‌ തീരുവകൾ കൂട്ടിയത്‌.

മോഡിസർക്കാർ അധികാരമേറ്റശേഷം തീരുവകളിൽ 217 ശതമാനം വർധന വരുത്തി‌. കോർപറേറ്റുകൾക്കും ആദായനികുതിദായകർക്കും നൽകിയ നികുതിയിളവുകൾവഴിയുണ്ടായ വരുമാനനഷ്ടം നികത്താനാണ്‌ ഇന്ധന തീരുവകൾ വർധിപ്പിക്കുന്നത്‌. കോർപറേറ്റ്‌ നികുതിയിനത്തിലും ആദായനികുതിയിനത്തിലും 6.81 ലക്ഷം കോടി, 6.38 ലക്ഷം കോടി എന്ന രീതിയിൽ ഒരുവർഷം മുമ്പ്‌ ലഭിച്ച വരുമാനം യഥാക്രമം 5.47 ലക്ഷം കോടി, 5.61 ലക്ഷം കോടി വീതമായി കുറഞ്ഞു.

ശിങ്കിടികളായ കോർപറേറ്റുകൾക്കും സമ്പന്നർക്കും ആനുകൂല്യങ്ങൾ നൽകാനാണ്‌ മോഡി സർക്കാർ ജനങ്ങളിൽ ഈ അധികഭാരം അടിച്ചേൽപ്പിക്കുന്നത്‌‌. കോവിഡും സാമ്പത്തികമാന്ദ്യവുംകാരണം വലയുന്ന ജനങ്ങൾക്കാണ്‌ സർക്കാർ കൂടുതൽ ദുരിതം സമ്മാനിക്കുന്നത്‌. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന കടത്തുകൂലി ഉയരാനും സർവമേഖലയിലും വിലക്കയറ്റത്തിനും വഴിയൊരുക്കും–-പിബി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top