29 May Friday

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: സംഘപരിവാറിനെതിരെ മതേതര ശക്തികളുമായി കൈകോര്‍ത്ത് സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019

സ്ഥാനാര്‍ഥികള്‍: നരസയ്യ ആദം, ജെ പി ഗാവിത്, ഡോ. ഡി എല്‍ ഘാരദ്‌

മുംബൈ> മഹാരാഷ്ട്രയില്‍ മതേതര ശക്തികളുമായി കൈകോകോര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി സിപിഐ എം. 21 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള  സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘപരിവാര്‍ വര്‍ഗിയതയ്‌ക്കെതിരെ ശക്തമായ പ്രചരണത്തിന് സിപിഐ എം ഒരുങ്ങുന്നത്.

കാര്‍ഷിക മേഖലയിലടക്കം സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാണിച്ചുകൊണ്ടായിരിക്കും ഇടതുപക്ഷത്തിന്റെ പ്രചരണം.സിറ്റിങ് എംഎല്‍എ ജെ പി ഗാവിത് കല്‍വാന്‍ മണ്ഡലത്തില്‍നിന്ന് തന്നെ മത്സരിക്കും.

സോലാപൂര്‍ സെന്‍ട്രലില്‍ നരസയ്യ ആദം,  നാസിക് വെസ്റ്റ്-ഡോ. ഡി എല്‍ ഘാരദ്‌, ദഹാനുവില്‍ വിനോദ് നിക്കോളെ, ഷാദാഹാ- ജയ്‌സിംഗ് മാലി,  പാര്‍ത്തൂര്‍-സരിത ഘാന്ദാരെ, ഷഹാപൂര്‍-കൃഷ്ണ ബാവര്‍, അന്ധേരി വെസ്റ്റ്- കെ നാരായണന്‍ എന്നിവരാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍

ദഹാനുവിലും നാസിക് വെസ്റ്റിലും സിപിഐ എം സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസും എന്‍സിപിയും വ്യക്തമാക്കിയിട്ടുണ്ട്. കല്‍വാനിലും സോലാപുരിലും സൗഹൃദമത്സരമായിരിക്കും ഉണ്ടാകുകയെന്നും  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. അശോക് ധാവ്ളെ പറഞ്ഞു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top