ന്യൂഡല്‍ഹി> വടക്കുകിഴക്കന്‍ ഡല്‍ഹി കലാപബാധിതരെ സഹായിക്കാന്‍ ഏറ്റവും സുസ്ഥിരമായ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനം നടത്തുന്ന സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ 'മാധ്യമം' പത്രത്തിന്റെ ശ്രമം. കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് കുടുങ്ങിയ സാഹചര്യത്തിലാണ് ഈ പൊയ്വെടി. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത 'മീഡിയ വണ്‍' ചാനലും ഏറ്റെടുത്തു.
സമുദായഭേദമന്യേ എല്ലാവര്ക്കും സഹായം എത്തിച്ചത് സിപിഐ എമ്മാണ്. കലാപം ശമിച്ചതിനു തൊട്ടുപിന്നാലെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നിനു ദുരിതാശ്വാസപ്രവര്‍ത്തനം തുടങ്ങി. ഭക്ഷ്യവസ്തുക്കള്‍, പാത്രങ്ങള്‍, വസ്ത്രം, മരുന്ന്, നിയമസഹായം എന്നിവയാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയത്.
1,126 കുടുംബത്തിലെ 6,130 പേര്‍ക്ക് നേരിട്ട് സഹായം നല്കി. വീടുതോറും സഹായം എത്തിച്ചത് ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. നൂറില്‍പരം കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിന്‍ഡറുകളും സ്റ്റൗവും നല്കി. ഓള് ഇന്ത്യ ലായേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നിയമസഹായസംഘം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുവരികയാണ്.
കൊല്ലപ്പെട്ട 54 പേരുടെ കുടുംബങ്ങള്‍ക്ക് ലക്ഷം രൂപ വീതം നല്കി. പരിക്കേറ്റവര്‍ക്ക് 5,000 മുതല്‍ 20,000 രൂപ വരെ സഹായം വിതരണം ചെയ്തു. കോവിഡ് ലോക്ക്ഡൗണ്‍കാലത്തും ദുരിതാശ്വാസപ്രവര്‍ത്തനം തുടര്‍ന്നു. 2,100 പേര്‍ക്ക് പതിവായി ഭക്ഷ്യവസ്തുക്കള്‍ നല്കി. 50 പേര്‍ക്ക് കച്ചവടം നടത്താനുള്ള ഉന്തുവണ്ടി നല്കി. സ്ത്രീകള്‍ക്ക് തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു. കടകള്‍ തുടങ്ങാന്‍ സഹായം നല്കി. 52 കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു മൂന്ന് മാസം കൂടുമ്പോള്‍ 2,000 രൂപ വീതം നല്കുന്നു. പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.
കുട്ടികളെ സഹായിക്കാന്‍ അധ്യാപകരെ നിയോഗിച്ചു. പെണ്‍കുട്ടികളുടെ അടക്കം യുവജനങ്ങളുടെ തൊഴില്‍ നൈപുണ്യ വികസനത്തിനു കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..