12 November Tuesday

യുവനേതാക്കളെ ഉൾപ്പെടുത്തി ബംഗാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പുന:സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

കൊൽക്കത്ത > പശ്‌ചിമ ബംഗാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പുന: സംഘടിപ്പിച്ചു. മുൻ മന്ത്രി ഗൗതം ദേബ്‌, മനബ്‌ മുഖർജി, ദീപക്‌ ദാസ്‌ ഗുപ്‌ത, നൃപൻ ചൗധരി എന്നീ മുതിർന്ന നേതാക്കളാണ്‌ സംസ്ഥാന സെക്രട്ടറിയറ്റിൽനിന്ന്‌ ഒഴിവായത്‌. ആരോഗ്യ കാരണങ്ങളാലാണ്‌ നാലുപേരും ഒഴിവാകുന്നത്‌. കല്ലോൽ മജുംദർ, പലാഷ്‌ ദാസ്‌, സുമിത്‌ ദേ അടക്കം അഞ്ച്‌ യുവ നേതാക്കളെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. എല്ലാവരും അമ്പത്‌ വയസ്സിൽ താഴെയുള്ളവരാണ്‌.

ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള എട്ടുപേരെ സംസ്ഥാന കമ്മിറ്റിയിലും ഉൾപ്പെടുത്തി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്‌ കമ്മിറ്റികളുടെ പുന:സംഘടന തീരുമാനം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top