12 November Tuesday

ത്രിപുരയില്‍ പാര്‍ടിക്കെതിരായ അതിക്രമം; സിപിഐ എം അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ന്യൂഡൽഹി> ത്രിപുരയിൽ സിപിഐ എം ഓഫീസുകൾക്കും നേതാക്കൾക്കുമെതിരെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തര ആക്രമണങ്ങളെ പൊളിറ്റ്‌ബ്യൂറോ ശക്തമായി അപലപിച്ചു.  കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടതുപക്ഷ സർക്കാരിൽ മന്ത്രിയുമായ  ബാദൽ ചൗധരിക്കെതിരായ ഹർജിയുടെ മറവിലാണ് പാര്‍ടിക്കെതിരായ അതിക്രമങ്ങള്‍ അരങ്ങേറുന്നത്.
 
ആരോപണം വസ്തുതാവിരുദ്ധമാണെന്നും  കേസ്‌ കെട്ടിച്ചമച്ചതാണെന്നും വ്യക്തമാക്കുന്ന നിരവധി തെളിവ് പുറത്തുവന്നു. എന്നാല്‍, ഹര്‍ജിയിലെ ആരോപണങ്ങളുടെ പേരില്‍ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ അടക്കം റെയ്‌ഡ്‌ ചെയ്യുകയാണ്‌.ജുഡീഷ്യൽ നടപടിയെ സ്വാധീനിക്കാൻ കഴിയുന്ന നിലയിൽ വലിയ പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ്‌ ബിജെപിയും സംസ്ഥാന സർക്കാരും  നടത്തുന്നത്‌. സ്വതന്ത്രമായ ഏത് നിയമപരിശോധനയും ബാദൽ ചൗധരിക്കെതിരായ ആരോപണങ്ങളെ തള്ളിക്കളയുമെന്ന്  സിപിഐ എമ്മിന്‌ പൂര്‍ണവിശ്വാസമുണ്ട്.സ്വേച്ഛാധിപത്യപരമായ കടന്നാക്രമണങ്ങളെ ജനകീയപിന്തുണയോടെ പാര്‍ടി  നിയമപരമായും രാഷ്‌ട്രീയമായും പോരാടുമെന്ന്‌ പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top