21 March Tuesday

വാലന്റൈൻസ്‌ ഡേ "കൗ ഹഗ്‌ ഡേ' ആയി ആചരിക്കണമെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


ന്യൂഡൽഹി
പ്രണയദിനമായ ഫെബ്രുവരി 14ന്‌ പശുക്കളെ കെട്ടിപ്പിടിക്കാൻ ഉത്തരവിട്ട്‌ കേന്ദ്ര സർക്കാർ. പ്രണയദിനം ‘കൗ ഹഗ്‌ ഡേ’ ആയി ആചരിക്കണമെന്നാണ്‌ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഉത്തരവിറക്കിയത്‌. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്നും പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യയില്‍ ഏറിവരുന്നുവെന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ഉത്തരവിറങ്ങിയത്. ‘പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക്‌ കാരണമാകും’–- ഉത്തരവിൽ പറഞ്ഞു.

പ്രണയദിനം ആഘോഷിക്കുന്നതിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ രാജ്യത്താകമാനം രം​ഗത്തുണ്ട്. കമിതാക്കളെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top