22 September Sunday

ബിജെപി നേതാവിന്റെ ഗോശാലയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ഭോപ്പാല്‍> മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. വരുണ്‍ അഗര്‍വാളിവന്റെ ഗോശാലയിലാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത് കാണാനായത്. സംഭവം അറിഞ്ഞതോടെ ദേവാസ് മുനിസിപ്പാലിറ്റി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

പന്ത്രണ്ടോളം പശുക്കളെയാണ് ചത്ത നിലയില്‍ കാണാനായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോശാലയ്ക്കു മുന്നിലെ ചതുപ്പില്‍ താഴ്ന്ന നിലയിലാണ് ഒരു പശുവിന്റെ ശരീരം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഒരു കര്‍ഷകന്‍ തന്റെ കാണാതായ പശുക്കളെ അന്വേഷിച്ച് ഗോശാലയിലെത്തിയപ്പോഴാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടത്. ചതുപ്പില്‍ താഴ്ന്ന നിലയില്‍ ഒരു പശുവിനേയും മറ്റ് പശുക്കളെ സമീപത്തെ ചെറിയ കുന്നിലുമായാണ് ചത്ത നിലയില്‍ കണ്ടത്.

 തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പശുക്കളെ നോക്കാനുള്ള അനുമതിയാണ് വരുണിന് നല്‍കിയിരുന്നത്.
 


പ്രധാന വാർത്തകൾ
 Top