18 June Friday

കുത്തിവയ്പ്‌ 
ഇഴഞ്ഞുതന്നെ ; കാത്തിരിക്കുന്നത് 19.31 കോടിപേര്‍

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ വാക്‌സിനേഷൻ മന്ദഗതിയിൽ. 24 മണിക്കൂറിനിടെ കുത്തിവച്ചത് 20.24 ലക്ഷം പേർക്ക്‌ മാത്രം. രജിസ്‌റ്റർ ചെയ്‌ത്‌ കാത്തിരിക്കുന്നവരുടെ എണ്ണം 19.31 കോടിയായി .  ആകെ കുത്തിവയ്‌പ്പുകളുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ  കാത്തിരിപ്പിലാണ്‌.  രജിസ്‌റ്റർ ചെയ്‌തിരിക്കുന്നവരിൽ 6.18 കോടി പേർ 18 നും 45 നും ഇടയിൽ പ്രായക്കാരാണ്‌. 13.12 കോടി പേർ 45 ന്‌ മുകളിൽ പ്രായക്കാരും. 18–- 45 പ്രായക്കാരിൽ 2.95 ലക്ഷം പേർക്ക്‌ മാത്രമാണ്‌ ഇതുവരെയായി ഒരു ഡോസ്‌  ലഭിച്ചിട്ടുള്ളത്‌.

സംസ്ഥാനങ്ങൾക്ക്‌   നൽകുന്ന  ഡോസുകളുടെ എണ്ണത്തിൽ  പുരോഗതിയില്ല. 17.56 കോടി ഡോസ്‌   സംസ്ഥാനങ്ങൾക്ക്‌ കൈമാറി . സംസ്ഥാനങ്ങളുടെ പക്കൽ ശേഷിക്കുന്നത്‌ 72.42 ലക്ഷം ഡോസ്‌   മാത്രമാണ്‌. മൂന്ന്‌ ദിവസത്തിനുള്ളിൽ 1.84 ലക്ഷം ഡോസ്‌ വാക്‌സിൻ കേരളത്തിന്‌ നൽകുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. ഞായറാഴ്‌ച രാവിലെവരെയുള്ള കണക്കുപ്രകാരം കേരളത്തിലെ  കുത്തിവയ്‌പ്പുകൾ 79.34 ലക്ഷമെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top