Deshabhimani

ചൈനയിലെ ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 21, 2022, 06:07 PM | 0 min read


ന്യൂഡൽഹി  
ചൈനയിൽ കോവിഡ്‌ രോഗവ്യാപനത്തിന്റെ മുഖ്യകാരണമായ ഒമിക്രോൺ ഉപ വകഭേദം ബിഎഫ്‌.7 (ബിഎ.5.2.1.7) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടുപേരിലും ഒഡിഷയിൽ ഒരാളിലുമാണ്‌ ഇവ കണ്ടെത്തിയത്‌. സെപ്‌തംബറിൽ വിദേശത്തുനിന്ന്‌ അഹമ്മദാബാദ്‌ ഗോട്ടയിലെത്തിയ ആളിലും നവംബറിൽ അമേരിക്കയിൽനിന്ന്‌ എത്തിയ വഡോദര സ്വദേശിനിയിലുമാണ്‌ വകഭേദം കണ്ടെത്തിയത്‌. 

കോവിഡ്‌ സാഹചര്യം വിലയിരുത്താൻ ബുധനാഴ്‌ച കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്‌ മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. പൊതു ഇടങ്ങളിൽ മാസ്‌ക്‌ ധരിക്കണമെന്ന്‌ യോഗം അഭ്യർഥിച്ചു. സംസ്ഥാനങ്ങളിൽ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കണമെന്നും മാണ്ഡവ്യ പറഞ്ഞു.

വാക്‌സിനുകൾ പുതിയ വകഭേദങ്ങളിൽ കാര്യക്ഷമമാണോയെന്ന്‌ പരിശോധിക്കണമെന്നും നിർദേശമുണ്ട്‌. വിമാനത്താവളങ്ങളിൽ വിദേശയാത്രക്കാരിൽ ഇടവിട്ടുള്ള കോവിഡ്‌ പരിശോധനയ്‌ക്കും തുടക്കമിട്ടു. രോഗം സ്ഥിരീകരിച്ച സാമ്പിളുകളിൽ ജനിതക ശ്രേണീകരണം വർധിപ്പിക്കണമെന്ന്‌ ചൊവ്വാഴ്‌ച കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home