20 October Wednesday

ഒക്‌ടോബറിൽ
80 ലക്ഷം ഡോസ്‌ ഇന്ത്യ കയറ്റിവിടും

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

ന്യൂഡൽഹി
ഒക്ടോബർ അവസാനത്തോടെ 80 ലക്ഷം കോവിഡ്‌ വാക്‌സിൻ ഡോസ്‌ ഇന്ത്യ കയറ്റുമതി ചെയ്യുമെന്ന്‌ സർക്കാർ വൃത്തങ്ങൾ. യുഎസ്‌ സമ്മർദത്തെ തുടർന്ന്‌ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്‌ചയാണ് തീരുമാനിച്ചത്. രാജ്യത്ത്‌ രണ്ടു ഡോസ്‌ എടുത്തവരുടെ എണ്ണം 23 ശതമാനം മാത്രം. ഡിസംബർ അവസാനത്തോടെ 18 വയസ്സിന്‌ മുകളിൽ പ്രായക്കാരായ എല്ലാവർക്കും രണ്ടു ഡോസ്‌ നൽകുമെന്ന്‌ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രതിദിനം ഒരു കോടി ഡോസ് വേണം. രാജ്യത്ത്‌ വാക്‌സിന്‍ പ്രക്രിയ പൂർത്തിയാകുംമുമ്പുള്ള കയറ്റുമതിയില്‍ പ്രതിഷേധമുയരുന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top