08 December Wednesday

രണ്ടാം ഡോസ്‌ എടുക്കാതെ 11 കോടി പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021



ന്യൂഡൽഹി
രണ്ടാം ഡോസ്‌ കോവിഡ്‌ വാക്‌സിന്‌ സമയമായിട്ടും രാജ്യത്ത്‌  11  കോടിയോളം പേർ എടുത്തില്ലെന്ന്‌ റിപ്പോർട്ട്‌. ഈ സാഹചര്യത്തിൽ കേന്ദ്രം ബുധനാഴ്‌ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വാക്‌സിനേഷന്‌ വേഗം കൂട്ടാനും രണ്ടാം ഡോസ്‌ എടുക്കാത്തവരെ കണ്ടെത്തുന്നതിനും നടപടിയെടുക്കാനാണ്‌ യോഗം. ഇന്ത്യയിൽ ജനസംഖ്യയുടെ 22.2 ശതമാനം (31 കോടി) മാത്രമാണ്‌ ഇതുവരെ രണ്ടു ഡോസ്‌ എടുത്തത്‌. 52.1 ശതമാനം  (72 കോടി) ഒരു ഡോസ്‌ എടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top