25 June Friday

കൂടുതൽ വാക്‌സിൻ വേണം ; കേന്ദ്രത്തോട്‌ കെജ്‌രിവാൾ

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021



ന്യൂഡൽഹി
പ്രതിമാസം 85 ലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സിൻ അനുവദിക്കണമെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. അതു ലഭിച്ചാൽ മൂന്നുമാസംകൊണ്ട്‌ ഡൽഹിയിൽ എല്ലാവർക്കും വാക്‌സിൻ നൽകാം. നിലവിൽ 5–-6 ദിവസത്തേക്കുള്ളതു മാത്രമാണ്‌ ശേഷിക്കുന്നത്‌. ഗുഡ്‌ഗാവ്‌, ഫരീദാബാദ്‌, നോയിഡ തുടങ്ങിയ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വാക്‌സിൻ എടുക്കാൻ ഡൽഹിയിലേക്ക്‌ വരുന്നുണ്ട്‌.  നിലവിൽ 40 ലക്ഷം പേർക്ക്‌ നൽകി. 18 വയസ്സിന്‌ മുകളിലുള്ള ഒന്നര കോടി പേർ സംസ്ഥാനത്തുണ്ട്‌. ആകെ മൂന്നുകോടി വാക്‌സിൻ വേണം. ഇനി 2.6 കോടി ഡോസ്‌ കിട്ടണം. പ്രതിദിനം ഒരു ലക്ഷം വീതം കുത്തിവയ്‌ക്കുന്നുണ്ട്‌. ഇത്‌ മൂന്നു ലക്ഷമാക്കണം. എന്നാൽ, കേന്ദ്രം ആവശ്യത്തിന്‌ വാക്‌സിൻ നൽകണം–- കെജ്‌രിവാൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top