27 September Monday
35,342 കോവിഡ്‌ കേസ്‌, 483 മരണം

വാക്സിന്‍ ബൂസ്റ്റർ വേണ്ടിവരുമെന്ന് എയിംസ്‌ ഡയറക്ടർ

സ്വന്തം ലേഖകൻUpdated: Saturday Jul 24, 2021


ന്യൂഡൽഹി> കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ തടയാൻ വാക്‌സിൻ ബൂസ്റ്റർ ഡോസുകൾ വേണ്ടിവരുമെന്ന്‌ ഡൽഹി എയിംസ്‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേറിയ.

 ‘കാലം കടന്നുപോകുമ്പോൾ പ്രതിരോധശേഷി വീണ്ടും കുറയാൻ സാധ്യതയുണ്ട്‌. ആ സമയത്ത്‌ പുതിയ വകഭേദങ്ങൾ വ്യാപകമായാൽ അതിനെ പ്രതിരോധിക്കാൻ രണ്ടാം തലമുറ വാക്‌സിനുകളുടെ ബൂസ്‌റ്റർ ഡോസുകൾ എടുക്കേണ്ടി വരും’–- ഡോ. രൺദീപ്‌ ഗുലേറിയ പ്രതികരിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാകും രണ്ടാംതലമുറ വാക്‌സിനുകൾ. ബൂസ്‌റ്റർ ഡോസുകളുടെ പരീക്ഷണങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്‌. ഈ വർഷം അവസാനത്തോടെ എല്ലാവർക്കും ഒരു ബുസ്‌റ്റർ ഡോസിന്റെ ആവശ്യമുണ്ടായേക്കും. കോവിഡ്‌ വാക്‌സിനേഷൻ പൂർത്തിയാകുന്ന മുറയ്ക്ക്‌ ബൂസ്‌റ്റർ ഡോസുകൾ നൽകാനുള്ള നടപടികളും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത്‌ 35,342 പുതിയ കോവിഡ്‌ കേസുകളും 483 മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3.12 കോടി കടന്നു. രോഗം കാരണം 4.19 ലക്ഷം പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത്‌ 4.05 ലക്ഷം രോഗികൾ ചികിത്സയിലുണ്ട്‌. കോവിഡ്‌ പ്രതിരോധയജ്ഞം 189ാം ദിനം പിന്നിട്ടപ്പോൾ 42.75 കോടി ഡോസുകൾ കുത്തിവെച്ചു. വെള്ളിയാഴ്‌ച്ച വൈകിട്ട്‌ ഏഴ്‌ വരെ 39 ലക്ഷം ഡോസുകൾ നൽകി. 18–-44 പ്രായത്തിലുള്ളവർക്ക്‌ 14 കോടിയിലേറെ ഡോസുകൾ കുത്തിവെച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാകും രണ്ടാംതലമുറ വാക്‌സിനുകൾ. ഇതിന്റെ പരീക്ഷണം പുരോഗമിക്കുന്നുണ്ട്‌. ഈ വർഷം അവസാനത്തോടെ എല്ലാവർക്കും ഒരു ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടായേക്കും. വാക്‌സിനേഷൻ പൂർത്തിയാകുന്ന മുറയ്ക്ക്‌ ബൂസ്റ്ററും നൽകാനുള്ള നടപടിയും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്‌ 35,342 കോവിഡ്‌ കേസും 483 മരണവും ശനിയാഴ്ച റിപ്പോർട്ട്‌ ചെയ്‌തു. ആകെ രോഗബാധിതർ 3.12 കോടി കടന്നു. 4.19 ലക്ഷം മരണവും സ്ഥിരീകരിച്ചു. 4.05 ലക്ഷം പേർ നിലവിൽ ചികിത്സയിലുണ്ട്‌. 42.75 കോടി ഡോസ് വാക്സിൻ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top