14 June Monday

കോവിഡ്‌ : രാജ്യത്ത്‌ പ്രതിദിന മരണം ഉയർന്നുതന്നെ ; പ്രതിദിന രോ​ഗസംഖ്യ 26 ദിവസത്തിനുശേഷം മൂന്നു ലക്ഷത്തിൽ താഴെയായി

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021


ന്യൂഡൽഹി
രാജ്യത്ത്‌ പ്രതിദിന രോ​ഗസംഖ്യ 26 ദിവസത്തിനുശേഷം മൂന്നു ലക്ഷത്തിൽ താഴെയായി. പ്രതിദിന മരണം നാലായിരത്തിലേറെയായി തുടരുന്നു. 24 മണിക്കൂറിൽ രോ​ഗികള്‍ 2,81,386, മരണം 4106.  ചികിത്സയില്‍ 35.17 ലക്ഷം പേര്‍. ആകെ കോവിഡ്‌ ബാധിതര്‍ രണ്ടരക്കോടി, ആകെ മരണം 2.75 ലക്ഷം.

രോഗസ്ഥിരീകരണ നിരക്ക്‌18.17 ശതമാനം. മെയ്‌ എട്ടിന്‌ രോ​ഗസ്ഥിരീകരണം 22.59 ശതമാനമായിരുന്നു.കർണാടകത്തിൽ 27 ജില്ലയിൽ രോഗസ്ഥിരീകരണ നിരക്ക്‌ 20 ശതമാനത്തിനു മുകളില്‍. തമിഴ്‌നാട്ടിൽ 24ഉം ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ 19 വീതവും മഹാരാഷ്ട്രയിലും ഹരിയാനയിലും 16 വീതവും ജില്ലകളിൽ 20 ശതമാനത്തിനു മുകളില്‍.

കൂടുതൽ പ്രതിദിന രോഗികൾ മഹാരാഷ്ട്രയില്‍–- 34,389. തമിഴ്‌നാട്‌–- 33,181, കർണാടകം–- 31,531, ആന്ധ്ര–- 24,171, ബംഗാൾ–- 19,117. രാജ്യത്ത്‌ മരണനിരക്ക്‌ 1.10 ശതമാനമായി ഉയർന്നു. കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്‌–- 974. കർണാടകം–- 403, തമിഴ്‌നാട്‌–- 311, യുപി–- 308, ഡൽഹി–- 262, പഞ്ചാബ്‌–- 202, ഉത്തരാഖണ്ഡ്‌–- 188, രാജസ്ഥാൻ–- 156, ബംഗാൾ–- 147, ഛത്തീസ്‌ഗഢ്‌–- 144 രോ​ഗികള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top