ന്യൂഡല്‍ഹി
രാജ്യത്ത് 24 മണിക്കൂറിൽ രോഗികള്‍ 1,15,736. മരണം 630. മൊത്തം കോവിഡ് ബാധിതര്‍ 1.28 കോടി കടന്നു. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാമത്. പത്ത് സംസ്ഥാനത്ത് രോഗനിരക്ക് കുതിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം.
വാരാന്ത്യ അടച്ചിടലിനും രാത്രി കർഫ്യുവിനും പുറമേ മഹാരാഷ്ട്രയിൽ ഭാഗിക അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ നിന്നടക്കം അതിഥി തൊഴിലാളികള്‍ മടങ്ങുന്നു. നിരവധി സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി.
തൊഴിലിടങ്ങളിൽ ഏപ്രിൽ 11 മുതൽ കോവിഡ് വാക്സിൻ നൽകാൻ കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു. തൊഴിലിടത്തിൽ വാക്സിന് യോഗ്യതയുള്ള 100 പേരുണ്ടെങ്കിൽ വാക്സിൻ നൽകാൻ നടപടി സ്വീകരിക്കാനാണ് നിർദേശം
സ്വകാര്യവാഹനത്തിലും മാസ്ക് നിര്‍ബന്ധം
സ്വകാര്യവാഹനം ഓടിക്കുന്നവരും നിർബന്ധമായി മാസ്ക് ധരിച്ചിരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. സ്വകാര്യവാഹനത്തിൽ മാസ്കില്ലാതെ യാത്ര ചെയ്തയാള്‍ പൊലീസ് പിഴചുമത്തിയതോടെ കോടതിയെ സമീപിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..