09 August Sunday
ദിവസേനയുള്ള രോ​ഗികള്‍ വീണ്ടും 24000 കടന്നു

രാജ്യത്ത്‌ കോവിഡ് രോ​ഗികള്‍ 7.67 ലക്ഷം; രോഗമുക്തി നിരക്ക്‌ 61.53 ശതമാനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 7.67 ലക്ഷത്തിലേറെ, മരണം 21000 കടന്നു. 24 മണിക്കൂറില്‍ രോ​ഗികള്‍ 22752, മരണം 482. രോഗമുക്തി നിരക്ക്‌ 61.53 ശതമാനം. ആകെ 4.57 ലക്ഷം പേർ രോഗമുക്തരായപ്പോൾ 2.65 ലക്ഷം പേർ ചികിത്സയില്‍‌. ദിവസേനയുള്ള രോ​ഗികളുടെ എണ്ണം തിങ്കളും ചൊവ്വയും  23000 ത്തിൽ താഴെയായെങ്കില്‍ ബുധനാഴ്‌ച വീണ്ടും 24000 ത്തിലേറെയായി. 24 മണിക്കൂറിൽ 2.63 ലക്ഷം സാമ്പിൾ പരിശോധിച്ചു. പത്തുലക്ഷം പേരിൽ പരിശോധന 7180 എന്ന തോതിലായി.

● മഹാരാഷ്ട്രയിൽ ബുധനാഴ്ച 198 മരണം. ആകെ രോ​ഗികള്‍ 2.24 ലക്ഷം, മരണം 9448. മുംബൈയിൽ മരണം അയ്യായിരം കടന്നു. ബുധനാഴ്‌ച 62 മരണം.
● തമിഴ്‌നാട്ടിൽ 64 മരണം, 3756 രോ​ഗികള്‍. ആകെ 1.22 ലക്ഷം രോ​ഗികള്‍, മരണം 1700. വൈദ്യുതി മന്ത്രി പി തങ്കമണിക്കും മകനും‌ കോവിഡ്‌. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകന് നേരത്തെ രോഗം സ്ഥിരീകരിച്ചു. ഡിഎംകെ എംഎൽഎ ജെ അൻപഴകൻ നേരത്തെ കോവിഡ്‌ ബാധിച്ച് മരിച്ചു.
● ഡൽഹിയിൽ 48 മരണം. ആകെ രോ​ഗികള്‍ 104864, മരണം 3213. ദിവസേനയുള്ള രോ​ഗികളില്‍ കർണാടക ഡൽഹിയെ മറികടന്നു.ബുധനാഴ്‌ച  2062 രോ​ഗികൾ, 54 മരണം. ആകെ രോ​ഗികൾ 28877. മരണം 470. യുപിയിൽ ബുധനാഴ്ച മരണം18, ബംഗാളിൽ 23, ആന്ധ്രയിൽ 12, രാജസ്ഥാനിൽ 10, ഗുജറാത്തിൽ 16 മരണം.
●ബംഗാളിൽ കണ്ടെയ്‌ൻമെന്റ്‌ മേഖലകളിൽ ഒരാഴ്‌ചത്തെ പൂർണ അടച്ചിടൽ. ആവശ്യമെങ്കിൽ നീട്ടും. 
● ആന്ധ്രയിൽ തുടർച്ചയായി മൂന്നാം ദിവവും പ്രതിദിന രോഗബാധ 1000 കടന്നു
● കർണാടകയിൽ കെആർഎസ്‌ സ്‌റ്റേഷനിൽ റെയിൽവേ പൊലീസിലെ എഎസ്‌ഐക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top