12 July Sunday

രാജ്യത്ത് കോവിഡ് രോ​ഗികള്‍ 2.15 ലക്ഷം കടക്കുന്നു; മരണം ആറായിരത്തിലേറെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

ന്യൂഡൽഹി> രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു. മരണം ആറായിരത്തിലേറെ. ലോകരാജ്യങ്ങളിലെ മരണത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്. ബുധനാഴ്‌ചയും രാജ്യത്ത്  മരണം ഇരുന്നൂറ്റമ്പതിലേറെ, രോ​ഗികള്‍ ഒമ്പതിനായിരത്തിലേറെ. ഒരാഴ്‌ചയ്ക്കിടെ‌ അഞ്ചാംവട്ടമാണ്‌ പ്രതിദിന രോ​ഗികള്‍ എണ്ണായിരം കടക്കുന്നത്. മരണം 200 കടക്കുന്നത് തുടര്‍ച്ചയായ ആറാംദിനം. 24 മണിക്കൂറില്‍ 217 മരണവും 8909 രോ​ഗികളും. രോ​ഗ മുക്തരായവര്‍ 1,00,302 ആയി. സജീവ കേസുകൾ 101497‌. രോഗമുക്തി നിരക്ക്‌ 48.31 ശതമാനം. മരണനിരക്ക്‌ 2.80 ശതമാനം.

-മഹാരാഷ്ട്രയിൽ രോ​ഗികള്‍ മുക്കാൽ ലക്ഷത്തോളം. ബുധനാഴ്ച 122 മരണം. 2560 രോ​ഗികള്‍. ആകെ മരണം 2587. മുംബൈ നഗരത്തിൽ 1417 മരണം, 43,492 രോ​ഗികള്‍. തമിഴ്‌നാട്ടിൽ രോഗികള്‍ 25000 കടന്നു. ചെന്നൈയിൽ ബുധനാഴ്ച 1,012 രോ​ഗികള്‍. ​ഗുജറാത്തിൽ 30 മരണം, 485 പുതിയ രോ​ഗികള്‍. ആകെ രോ​ഗികള്‍18000 കടന്നു.

● രോ​ഗവ്യാപനം രൂക്ഷമായ ജില്ലകളുടെ എണ്ണത്തില്‍ കുറവ്‌. മെയ് 22ന് തീവ്രവ്യാപനം 25 ജില്ലയില്‍, ജൂൺ ഒന്നിന് അത് 17 ആയി.

● രാജ്യത്തെ ആകെ പരിശോധിക്കുന്ന കോവിഡ്‌ സാമ്പിളുകളിൽ 5 ശതമാനം പോസിറ്റീവ്‌ കേസുകൾ. മുംബൈ സബർബൻ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോസിറ്റീവ് തോത്–- 44.4 ശതമാനം.

● ബിഹാറിലും ഉത്തരാഖണ്ഡിലും രോ​ഗികള്‍ കൂടുന്നു.

● സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) രണ്ടുദിവസത്തേക്ക് അടച്ചു. അഞ്ച്‌ ജീവനക്കാർക്ക് കോവിഡ്.

● പുതുച്ചേരി ജിപ്മറിലെ ഡോക്ടർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകർക്ക് കോവിഡ്

● ഹൈദരാബാദ് നിംസിൽ കാർഡിയോളജി സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റിലെ നാല്‌ റസിഡന്റ് ഡോക്ടർമാർക്കും മൂന്നു ജീവനക്കാർക്കും രോഗം

● ഉസ്മാനിയ മെഡിക്കൽ കോളേജിലെ 12 പിജി വിദ്യാർഥികൾക്ക്‌ കോവിഡ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top