30 July Friday

വീണ്ടും കുറഞ്ഞ്‌ 
രോ​ഗസംഖ്യ ; 24 മണിക്കൂറിൽ രോ​ഗികള്‍ 84,332, മരണം 4002

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021


ന്യൂഡൽഹി
രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം 70 ദിവസത്തെ  ഏറ്റവും കുറഞ്ഞ തോതില്‍. 24 മണിക്കൂറിൽ രോ​ഗികള്‍ 84,332, മരണം 4002. ഇതിൽ 2213 മരണം മഹാരാഷ്ട്രയിൽ നേരത്തെ റിപ്പോർട്ടു ചെയ്യപ്പെടാതെ പോയവ. 24 മണിക്കൂറിൽ 1789 മരണം. ആകെ രോ​ഗികള്‍ 2.94 കോടി, മരണം 3.68 ലക്ഷം.

ചികിത്സയിലുള്ളവരുടെ എണ്ണം 11 ലക്ഷത്തിൽ താഴെ. രോഗമുക്തി നിരക്ക്‌ 95.07 ശതമാനം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്‌ 4.94 ശതമാനം, പ്രതിദിന നിരക്ക്‌ 4.39 ശതമാനം. കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയിൽ–-404. തമിഴ്‌നാട്ടിൽ 378 ഉം കർണാടകയിൽ 159 ഉം പേർ മരിച്ചു.

രാജ്യത്ത്‌ വാക്‌സിൻ കുത്തിവയ്പുകൾ 25 കോടിയോടടുത്തു.  ഒരു ഡോസ്‌ വാക്‌സിനെങ്കിലും ലഭിച്ചവർ ജനസംഖ്യയുടെ 15.1 ശതമാനമായി. രണ്ടു ഡോസും എടുത്തവർ 3.6 ശതമാനം മാത്രം. ഒരാഴ്‌ചയിൽ ചൊവ്വാഴ്‌ച ഒഴികെ എല്ലാ ദിവസവും കുത്തിവയ്‌പ്‌ 30 ലക്ഷം കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top