02 July Thursday

മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിമാർക്ക്‌ കോവിഡ്‌; കോടതി പൂട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

ചെന്നൈ> മൂന്ന്‌ ജഡ്‌ജിമാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് മദ്രാസ്‌ ഹൈക്കോടതി ‌അടച്ചു. അത്യാവശ്യ കേസുകൾ മറ്റ്‌ ജഡ്‌ജിമാർ വീട്ടിലിരുന്ന്‌‌ വീഡിയോ കോൺഫറൻസ്‌ വഴി കേൾക്കും.

രോഗബാധിതരായ ജഡ്‌ജിമാരുടെ ഏതാനും പേഴ്‌സണൽ സ്റ്റാഫ്‌ അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌.  കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി നൽകിയ ഇളവുകൾ ഇതോടെ പിൻവലിച്ചു.  ജൂൺ 30 വരെ കോടതിയിൽ പ്രവേശനം വിലക്കി.‌ കീഴ്‌ക്കോടതികളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top