28 November Saturday
പ്രതിദിന രോഗമുക്തരുടെ എണ്ണത്തിൽ മുന്നിൽ മഹാരാഷ്‌ട്രയും കേരളവും

ഡൽഹിയിൽ ദീപാവലിയോടെ രോഗികൾ 15,000 ആകാം

സ്വന്തം ലേഖകൻUpdated: Thursday Oct 29, 2020


ന്യൂഡൽഹി > ഡൽഹിയിൽ ദീപാവലിയോടെ പ്രതിദിന രോഗികൾ 15,000 ആകാമെന്ന്‌‌ കോവിഡ്‌ പ്രതിരോധത്തിനുള്ള ഉന്നതാധികാര സമിതി അധ്യക്ഷനും നിതി ആയോഗ്‌ അംഗവുമായ ഡോ. വി കെ പോൾ. ശൈത്യം കൂടുന്നതും കറ്റകത്തിക്കുന്നതും ദീപാവലി ആഘോഷത്തിന്റെ  പടക്കം പൊട്ടിക്കലും വെല്ലുവിളിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നൽകി. ഡൽഹിയിൽ വ്യാഴാഴ്‌ച 5739 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത്‌ 24 മണിക്കൂറിനിടെ 49,881 പേർക്ക്‌ കോവിഡ്‌. ആകെ രോഗികൾ 80 ലക്ഷം കടന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 4.6 ശതമാനമായി. ചൊവ്വാഴ്‌ച ഇത്‌ 4.1 ആയിരുന്നു. 24 മണിക്കൂറിനിടെ 517 പേർ മരിച്ചു.
മഹാരാഷ്‌ട്രയിലാണ്‌ ഏറ്റവും കൂടുതൽ മരണം–- 91. ആകെ മരണം 1.20 ലക്ഷം കടന്നു. 56,480 പേർ രോഗമുക്തരായി. പ്രതിദിന രോഗമുക്തരുടെ എണ്ണത്തിൽ മഹാരാഷ്‌ട്രയും (8000), കേരളവുമാണ്‌ (7000) മുന്നിൽ. ഒമ്പത്‌ ദിവസത്തിനിടെ ഒരു കോടി പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്‌ട്രയിൽ നിലവിലെ ഇളവുകളോടെ അടച്ചിടൽ നവംബർ 30 വരെ നീട്ടി. ആന്ധ്രപ്രദേശിൽ നവംബർ രണ്ടുമുതൽ ഒമ്പതുമുതൽ 12 വരെ ക്ലാസ്‌ തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചവരെയാണ്‌ ക്ലാസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top