09 August Sunday

ആശുപത്രിയിൽ ഇടമില്ല: കോവിഡ്‌ രോഗി ആംബുലൻസിൽ കഴിഞ്ഞത്‌ ഒരു ദിവസം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

മുംബൈ
ആശുപത്രിയിൽ ഇടമില്ലാത്തതിനാൽ കോവിഡ്‌ രോഗി ഒരു ദിവസം മുഴുവൻ ആംബുലൻസിൽ കഴിയേണ്ടി വന്നതായി പരാതി. നവി മുംബൈ സ്വദേശിയായ അറുപത്തിനാലുകാരനാണ്‌‌ ദുരനുഭവമുണ്ടായത്‌. ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 32000 രൂപയുടെ കുത്തിവയ്‌പിന്‌ പണമില്ലാതെ പ്രതിസന്ധിയിലായി  കുടംബം. നാലാം ദിവസം രോഗി മരിച്ചു. മുംബൈയിൽ മ്യൂസിക്‌ ബാൻഡിലെ ഗായകനായിരുന്നു ഇയാൾ.

ശ്വാസതടസം മൂലം ജൂൺ 20നാണ് ഇയാളെ നവി മുംബൈയിലെ വാഷിയിലുള്ള മുനിസിപ്പൽ കോർപറേഷൻ ആശുപത്രിയിൽ എത്തിച്ചതെന്ന്‌ മകൻ പറഞ്ഞു. അവിടെ രോഗിക്കാവശ്യമായ ഓക്‌സിജൻ ഉണ്ടായിരുന്നില്ല. സ്വകാര്യ ആശുപത്രികളിൽ പലതും രോഗിയെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. തുടർന്ന്, ‌‌ ആംബുലൻസ്‌ വിളിച്ച്  ഓക്‌സിജൻ നൽകുകയായിരുന്നു. ആ ദിവസം മുഴുവൻ രോഗി ആംബുലൻസിൽ കഴിഞ്ഞു. അടുത്ത ദിവസം കോപർ ഖൈർണെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 32000 രൂപയുടെ കുത്തിവയ്‌പ്‌ നൽകണമെന്നാണ്‌ അധികൃതർ നിർദേശിച്ചത്‌. സഹായത്തിനായി മകൻ കോർപറേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

 "മരണശേഷം മൂന്ന്‌ മണിക്കൂർ കഴിഞ്ഞാണ്‌ മൃതദേഹം കൊണ്ടുപോകാൻ ആളെത്തിയത്‌. സഹായത്തിന്‌ ആരുമുണ്ടായില്ല. താനും സഹോദരനും ചേർന്ന്‌ പിപിഇ കിറ്റ്‌ ധരിച്ചാണ്‌ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത്‌'–-  മകൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top