25 May Monday

24 മണിക്കൂറിനിടെ 508 കോവിഡ്‌ ബാധ; രോ​ഗികള്‍ 5155; പരിശോധന ലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

ന്യൂഡൽഹി
രാജ്യത്ത്‌ 24 മണിക്കൂറിനിടെ 508 കോവിഡ്‌ ബാധ. ചൊവ്വാഴ്‌ച 18 പേർ കൂടി മരിച്ചു.  ആകെ രോ​ഗികള്‍ 5155. മരണം 152. ഔദ്യോഗിക കണക്കുകൾ പ്രകാരം രോ​ഗികള്‍ 4789. മരണം 124. കോവിഡിനെ അതിജീവിച്ചവർ  414. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രോഗമുക്തി നേടിയവർ 353 ആണ്‌.

മുബെയിൽ ആറുപേർ ഉൾപ്പെടെ മഹാരാഷ്‌ട്രയിൽ ചൊവ്വാഴ്‌ച 12 പേർ മരിച്ചു. രോഗികൾ 1000 കടന്നു. മുംബൈ നഗരത്തിൽ മാത്രം രോ​ഗികൾ 590. മരിച്ചത്‌ 40 പേർ .  തമിഴ്‌നാട്ടിൽ 69 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോ​ഗികള്‍ 690. ഏഴുപേർ മരിച്ചു. ഡൽഹിയിൽ രോഗികൾ 532. മരണം ഏഴ്‌. തെലങ്കാനയിൽ രോഗ ബാധിതർ 364. മരണം–-11.

മഹാരാഷ്ട്രയ്‌ക്ക്‌ പുറമെ ഗുജറാത്തിൽ മൂന്നും ആന്ധ്ര പ്രദേശ്‌, ഒഡീഷ, ജമ്മു കശ്‌മീർ, തമിഴ്‌നാട്‌ എന്നിവടങ്ങളിൽ ഓരോരുത്തരുമാണ്‌ ചൊവ്വാഴ്‌ച മരിച്ചത്‌. ഒഡീഷയിൽ ആദ്യ മരണമാണ്‌.

പരിശോധന ലക്ഷം കടന്നു
രാജ്യത്ത്‌ കോവിഡ്‌ പരിശോധനകളുടെ എണ്ണം 1,07,006 ആയി. 136 സർക്കാർ ലാബിലും 59 സ്വകാര്യ ലാബിലും പരിശോധനാ സൗകര്യമുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top