13 May Thursday

രണ്ടാംദിനവും രോഗികൾ രണ്ട്‌ ലക്ഷം കടന്നു ; ഓക്‌സിജനും മരുന്നിനും വാക്‌സിനും ക്ഷാമം

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

 

ന്യൂഡൽഹി
കോവിഡ്‌ രണ്ടാംതരംഗത്തിൽ ശ്വാസംമുട്ടി രാജ്യം. തുടർച്ചയായ രണ്ടാംദിവസവും രോ​ഗികള്‍ രണ്ട്‌ ലക്ഷത്തിനു‌ മുകളിൽ. 24 മണിക്കൂറിനിടെ 2,17,353 രോ​ഗികള്‍, 1185 മരണം. മൊത്തം രോ​ഗികള്‍ 1.42 കോടിയും മരണം 1,74,308 ഉം ആയി. നിലവിൽ 15,69,743 പേർ ചികിത്സയില്‍.

പുതിയ രോ​ഗികളില്‍ 79 ശതമാനവും 10 സംസ്ഥാനത്ത്. മഹാരാഷ്ട്ര  (61,695), ഉത്തർപ്രദേശ്‌ (22,339), ഡൽഹി (16,609), ഛത്തീസ്‌ഗഢ്‌ (15,256), കർണാടകം (14,738), മധ്യപ്രദേശ്‌ (10,166), ഗുജറാത്ത്‌ (8152), തമിഴ്‌നാട്‌ (7987) രോ​ഗികള്‍. മുംബൈ, ഡൽഹി, അഹമ്മദാബാദ്‌, ലഖ്‌നൗ എന്നീ പ്രധാന ന​ഗരങ്ങളില്‍ ആശുപത്രികിടക്കകൾ നിറഞ്ഞു. ഓക്‌സിജൻ, മരുന്ന്, വാക്‌സിൻ തുടങ്ങിയവയ്‌ക്കും ക്ഷാമം നേരിടുന്നു. ആരോഗ്യസംവിധാനം സ്‌തംഭിക്കാതിരിക്കാനുള്ള പരിശ്രമത്തില്‍ സംസ്ഥാനങ്ങൾ. 

മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഉത്തർപ്രദേശ്‌, ഡൽഹി, ഛത്തീസ്‌ഗഢ്‌, കർണാടകം, കേരളം, തമിഴ്‌നാട്‌, പഞ്ചാബ്‌, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളില്‍ ഓക്സിജന്‍ ലഭ്യത വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിൽ ഉന്നതതലയോഗം ചേർന്നു. ഓക്‌സിജൻ പ്ലാന്റുകളില്‍ ഉൽപ്പാദനം വർധിപ്പിക്കുക, സ്റ്റീൽപ്ലാന്റുകളിലും മറ്റും അധികമുള്ള ഓക്‌സിജൻ ഉപയോഗിക്കുക–- തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു.

രാജ്യത്തെ കോവിഡ്‌ മരണനിരക്ക്‌ ഇനിയും ഉയർന്നേക്കുമെന്ന്‌ പഠനറിപ്പോർട്ട്‌. രണ്ടാംതരംഗത്തിൽ പ്രതിദിനമരണം 1750 വരെ ഉയരുമെന്നും ജൂൺ ആദ്യവാരം അത്‌ 2320 വരെയാകാന്നും പ്രമുഖ വൈദ്യശാസ്ത്രജേര്‍ണലായ ലാന്‍സെറ്റിന്റെ ഇന്ത്യ ദൗത്യസം​ഘം തയ്യാറാക്കിയ കോവിഡ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top