28 November Saturday

കുറഞ്ഞ മരണനിരക്ക്‌ കേരളത്തിലെന്ന്‌ കേന്ദ്രവും

സ്വന്തം ലേഖകൻUpdated: Wednesday Oct 21, 2020

ന്യൂഡൽഹി > രാജ്യത്ത്‌ ഒരു കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ കോവിഡ്‌ മരണനിരക്ക്‌ കേരളത്തിൽ. കേന്ദ്രം ബുധനാഴ്‌ച പുറത്തുവിട്ട കണക്കുപ്രകാരം 0.34 ശതമാനമാണ്‌ കേരളത്തിലെ മരണനിരക്ക്‌. ദേശീയ ശരാശരി 1.51 ശതമാനം. ഒരു ശതമാനത്തിൽ താഴെ കോവിഡ്‌ മരണനിരക്ക്‌ ഒമ്പത്‌ സംസ്ഥാനത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും മാത്രമാണ്‌. കേരളത്തേക്കാൾ കുറവ്‌ മരണനിരക്ക്‌ മിസോറമിലും ദാദ്ര–- നഗർഹവേലിയിലും അരുണാചലിലും മാത്രം.

രാജ്യത്ത്‌ കോവിഡ്‌ രോഗബാധിതർ 77 ലക്ഷം പിന്നിട്ടപ്പോൾ മരണം 1.16 ലക്ഷത്തിലേറെയായി. 24 മണിക്കൂറിൽ 54,044 പുതിയ രോഗികളും 717 മരണവും. മരണത്തിൽ 29 ശതമാനം മഹാരാഷ്ട്രയിലാണ്‌–- 213. കർണാടകം–- 66, ബംഗാൾ–- 61, തമിഴ്‌നാട്‌–- 50, ഛത്തീസ്‌ഗഢ്‌–- 50, ഡൽഹി–- 40, യുപി–- 29, ആന്ധ്ര–- 28, മധ്യപ്രദേശ്‌–- 25 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം. 24 മണിക്കൂറിൽ 61,775 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 67.95 ലക്ഷം കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top