19 September Saturday

കോവിഡ്‌ മരണത്തിൽ ഇന്ത്യ നാലാമത്‌ ; ആകെ മരണം 47,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ന്യൂഡൽഹി > കോവിഡ്‌ മരണത്തിൽ ബ്രിട്ടനെ മറികടന്ന്‌ ഇന്ത്യ നാലാമതെത്തി. ഇന്ത്യയേക്കാൾ കൂടുതൽ കോവിഡ്‌ മരണം അമേരിക്ക‌, ബ്രസീൽ, മെക്‌സിക്കോ എന്നിവിടങ്ങളില്‍മാത്രം. പത്തുദിവസമായി പ്രതിദിനം മരണം എണ്ണൂറിലേറെയാണ്‌. ആകെ മരണം 47,000 എത്തി. ബ്രിട്ടനില്‍ മരണം 46,628. അമേരിക്കയില്‍ 1.68 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ മരണം ലക്ഷം കടന്നു. മെക്‌സിക്കോയിൽ 53,929 മരണം.

രാജ്യത്ത് 24 മണിക്കൂറില്‍ 60,963 രോ​ഗികള്‍, 834 മരണം. പ്രതിദിനം ഏറ്റവും കൂടുതല്‍ രോ​ഗികള്‍ ഇന്ത്യയില്‍. പ്രതിദിന മരണത്തിൽ ചൊവ്വാഴ്‌ച യുഎസിനും ബ്രസീലിനും പിന്നിൽ മൂന്നാമതാണ്‌.

രാജ്യത്ത്‌ ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം 23,75,000 കടന്നു. പരിശോധനാനിരക്കിൽ പിന്നിൽ നിൽക്കുമ്പോഴും ഇന്ത്യയിൽ രോഗസ്ഥിരീകരണ നിരക്ക്‌ ഉയരുകയാണ്‌‌. ദശലക്ഷം പേരിൽ 18,852 എന്നതാണ്‌ പരിശോധനാതോത്‌. കേരളത്തിൽ ഇത്‌ ദശലക്ഷം പേരിൽ 29,251 ആണ്‌. രോഗസ്ഥിരീകരണനിരക്ക്‌ രാജ്യത്ത്‌ 8.95 ശതമാനം‌. കേരളത്തിൽ 3.59 ശതമാനം‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണ നിരക്ക്‌–- 12.86 ശതമാനം.

രാജ്യത്ത് ആകെ രോഗമുക്തർ 16.39 ലക്ഷം. 24 മണിക്കൂറില്‍ 56,110 രോഗമുക്തര്‍. രോഗമുക്തിനിരക്ക്‌ 70.37 ശതമാനം. ചികിത്സയില്‍ 6.44 ലക്ഷംപേര്‍. മരണനിരക്ക്‌ 1.98 ശതമാനം. കേരളത്തിൽ 0.3 ശതമാനമാണ്‌ മരണനിരക്ക്‌. 24 മണിക്കൂറിൽ 7.3 ലക്ഷം പരിശോധന നടത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top