20 September Sunday
ആഗസ്‌ത്‌ ആദ്യവാരം രോ​ഗികള്‍ 20 ലക്ഷമാകും

15,28,000 രോഗികൾ മരണം 34,475 ; ചികിത്സയില്‍ അഞ്ചുലക്ഷത്തിലേറെ പേര്‍

എം പ്രശാന്ത‌്Updated: Wednesday Jul 29, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 15 ലക്ഷം കടന്നു, മരണം മുപ്പത്തിനാലായിരത്തിലേറെ. ഓരോ രണ്ടുദിവസത്തിലും വര്‍ധിക്കുന്നത് ലക്ഷം രോ​ഗികള്‍. ലോകത്ത് ഒറ്റദിവസം ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഇന്ത്യയില്‍. ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തില്‍മാത്രം അമേരിക്ക ഇന്ത്യക്കുമുന്നില്‍. രാജ്യത്ത്‌ ആകെ രോഗികൾ 15,28,000‌. ചികിത്സയിലുള്ളവരുടെ എണ്ണം ചൊവ്വാഴ്‌ച അഞ്ചുലക്ഷം പിന്നിട്ടു. ആകെ മരണം 34,475.

രാജ്യത്ത് 20 ദിവസത്തില്‍ രോ​ഗികളുടെ എണ്ണം ഇരട്ടിക്കുന്നു. ആഗസ്‌ത്‌ ആദ്യവാരം  20 ലക്ഷം കടക്കും. ആഗസ്‌ത്‌ പതിനേഴോടെ 30 ലക്ഷമാകും. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ 24 മണിക്കൂറില്‍ 47,703 രോ​ഗികള്‍, 654 മരണം. രോഗസ്ഥിരീകരണ നിരക്ക്‌ 9.03 ശതമാനം‌. മരണനിരക്ക്‌ 2.25 ശതമാനം. കേരളത്തിൽ ഇത്‌ യഥാക്രമം 2.87 ശതമാനവും 0.3 ശതമാനവും‌. രോഗമുക്തി നിരക്ക്‌ 64 ശതമാനമായി ഉയർന്നുവെന്ന്‌ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അവകാശപ്പെട്ടു.
മഹാരാഷ്ട്രയിൽ രോഗസ്ഥിരീകരണം‌ 19.90 ശതമാനവും ഡൽഹിയിൽ 13.69 ശതമാനവും‌. മരണനിരക്ക്‌ ഗുജറാത്തിൽ 4.1 ഉം മഹാരാഷ്ട്രയിൽ 3.6 ഉം മധ്യപ്രദേശിൽ 2.9 ശതമാനവുമാണ്.


 

മഹാരാഷ്ട്രയിൽ 3.90 ലക്ഷം
മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഡൽഹി, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ സ്ഥിതി അതിരൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ രോ​ഗികള്‍ 3.90 ലക്ഷം കടന്നപ്പോൾ തമിഴ്‌നാട്ടിൽ 2.28 ലക്ഷം. ഡൽഹിയിൽ 1.32 ലക്ഷം, ആന്ധ്രയിൽ 1.10 ലക്ഷം, കർണാടകത്തിൽ 1.07 ലക്ഷം. ഒമ്പത്‌ സംസ്ഥാനങ്ങളിൽ രോ​ഗികള്‍ അരലക്ഷം കടന്നു. പകുതിയിലേറെ ജില്ലകളിൽ അഞ്ഞൂറ്‌ പിന്നിട്ടു. 200 ജില്ലയിൽ ആയിരത്തിലേറെ‌.

ദ​ക്ഷിണേന്ത്യയിലും കൂടുന്നു
കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജൂലൈയിൽ വ്യാപനമേറി. ജൂലൈ ഒന്നുമുതൽ 28 വരെയുള്ള നാലാഴ്‌ചയില്‍ തമിഴ്‌നാട്ടിൽ വര്‍ധിച്ചത് 1,37,521 രോ​ഗികള്‍. ആന്ധ്രയിൽ 95,702, കർണാടകത്തിൽ 91,759, തെലങ്കാനയിൽ 24,499, കേരളത്തിൽ 16,452 ഉം വര്‍ധിച്ചു. ഏറ്റവും കൂടുതൽ രോ​ഗികളും‌ മരണവും മഹാരാഷ്ട്രയില്‍‌. ചൊവ്വാഴ്‌ച ആകെ മരണം 14,000. മറ്റൊരിടത്തും മരണം അയ്യായിരം കടന്നിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top