22 June Tuesday

കോവിഡ് : രാജ്യത്ത്‌ വീണ്ടും നാലായിരം കടന്ന്‌ മരണം

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021

ന്യൂഡൽഹി
ഈ മാസം ആറാം തവണയും രാജ്യത്ത്‌ പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു. 24 മണിക്കൂറില്‍ മരണം 4077. രോ​ഗികള്‍  3,11,170. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ 16.98 ശതമാനം. മെയ്‌ 10ന്‌ ഇത് 24.83 ശതമാനമായിരുന്നു. ആകെ രോഗികളുടെ എണ്ണം 2.47 കോടി, മരണം 2.71 ലക്ഷം.

24 മണിക്കൂറിൽ രോ​ഗമുക്തരായത് 3.62 ലക്ഷം പേർ. ചികിത്സയിലുള്ളത്‌ 36.18 ലക്ഷം. കർണാടകയിൽ 6.06 ലക്ഷവും മഹാരാഷ്ട്രയിൽ 4.96 ലക്ഷവും ചികിത്സയില്‍. ഇതുവരെ എൺപതിനായിരം പേര്‍ മരിച്ച മഹാരാഷ്ട്രയാണ്‌ പ്രതിദിന മരണത്തില്‍ മുന്നില്‍–- 960. കർണാടക–- 349, ഡൽഹി–- 337, തമിഴ്‌നാട്‌–- 303, യുപി–- 281, പഞ്ചാബ്‌–- 216, ഉത്തരാഖണ്ഡ്‌–- 197, രാജസ്ഥാൻ–- 149, ബംഗാൾ–- 144, ഹരിയാന–- 144 മരണം. കൂടുതൽ പ്രതിദിന രോഗികൾ കർണാടകയിലാണ്‌–- 41664. മഹാരാഷ്ട്ര–- 34848, തമിഴ്‌നാട്‌–- 33658, ആന്ധ്ര–- 22517, ബംഗാൾ–- 19511.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top