14 July Tuesday
ഇത്‌ തുടര്‍ന്നാല്‍ ചൊവ്വാഴ്‌ച രണ്ടുലക്ഷം കടക്കും

കോവിഡ്‌ : രാജ്യത്ത് 5000 കടന്ന്‌ മരണം; 8000 രോ​ഗികള്‍ ഒറ്റദിവസം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

ന്യൂഡൽഹി
രാജ്യത്ത് ഏറ്റവുമധികം കോവിഡ്‌ രോഗബാധയും മരണവും രേഖപ്പെടുത്തിയത്‌ വെള്ളിയാഴ്‌ച

24 മണിക്കൂറിൽ എണ്ണായിരത്തിലേറെ രോഗികളും 269 മരണവും‌
● രോ​ഗികള്‍ 1.8 ലക്ഷം കടന്നു.  170 പേർ കൂടി മരിച്ചതോടെ ആകെ മരണം 5150 ലെത്തി
● നാലുദിവസത്തിനിടെ മുപ്പതിനായിരം പേർക്ക്‌‌‌ രോഗം.  750 പേർ മരിച്ചു
● രണ്ടാഴ്‌ചക്കുള്ളിൽ രോഗികളും 16 ദിവസംകൊണ്ട്‌ മരണവും ഇരട്ടിച്ചു
● ഇത്‌ തുടര്‍ന്നാല്‍ രോ​ഗികൾ ചൊവ്വാഴ്‌ച രണ്ടുലക്ഷം കടക്കും
● ലോകത്ത്‌ രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാമത്.  മരണത്തിൽ 13–-ാമത്‌
● രോ​ഗവർധന തോതിൽ ഇന്ത്യക്കു മുന്നിൽ ബ്രസീൽമാത്രം
● മരണത്തിന്റെ തോതിൽ റഷ്യയ്‌ക്കും മെക്‌സിക്കോയ്‌ക്കും പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്‌
● രണ്ടുമാസത്തിലേറെ നീണ്ട അടച്ചിടൽ ഫലം കണ്ടത്‌ കേരളം അടക്കം ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രം
● മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍  സമൂഹവ്യാപനമെന്ന്‌ സംശയം
● ഗുജറാത്ത് ഒരാഴ്‌ചയായി മരണ കണക്ക്‌ കൃത്യമായി ​പുറത്തുവിടുന്നില്ല. മരണം 400 കടന്ന ഡൽഹിയിലും സമാന സ്ഥിതി
● ഗുജറാത്തിൽ 16,000 രോഗികളും ആയിരത്തിലേറെ മരണവും
● തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത്‌ ബിഹാർ, ബംഗാൾ, ഒഡിഷ, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളില്‍ രോഗവ്യാപനം  തീവ്രമാക്കും
● രാജ്യത്തെ രോ​ഗികളില്‍ മൂന്നിലൊന്നും (64,000)മഹാരാഷ്ട്രയിൽ‌.2197 മരണം, രോ​ഗികള്‍ 65000 കടന്നു
● മുംബൈയിൽമാത്രം 37,000ത്തിലേറെരോഗികൾ.  1173 മരണം
● തമിഴ്‌നാട്ടിൽ 22,000 രോ​ഗികള്‍. ചെന്നൈയിൽ മാത്രം 12,000
● വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെ രണ്ട്‌ ജീവനക്കാർക്ക്‌ കോവിഡ്‌
● റെയിൽവേ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥർക്ക്‌‌ രോഗം.‌ രണ്ട്‌ ദിവസത്തേക്ക്‌ റെയിൽ ഭവൻ അടച്ചു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top