29 May Friday

വിനോദസഞ്ചാര മേഖലയ്‌ക്ക്‌ ഇരുട്ടടി

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020

ന്യൂഡല്‍ഹി
കോവിഡ്–-19 മൂലം വിസ റദ്ദാക്കിയത്‌ ഇന്ത്യയിലെ വിനോദ സഞ്ചാരമേഖലയിലും വ്യോമയാന മേഖലയിലും കനത്ത നഷ്ടം സൃഷ്ടിക്കുമെന്ന് ടൂർ ഓപ്പറേറ്റർമാർ. 8,500 കോടിയുടെ  നഷ്‌ടം ഉടൻ ഉണ്ടാകുമെന്ന്‌ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് (ഐഎടിഒ) സെക്രട്ടറി രാജേഷ് മുഡ്​ഗില്‍ പറഞ്ഞു.  വിനോദ സഞ്ചാരമേഖലയും വ്യോമയാന വ്യവസായവും അടുത്ത 10 ദിവസത്തിനകം നിശ്ചലമാകുമെന്ന്  അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുഭാഷ് ​ഗോയല്‍ പറഞ്ഞു.  അത്യാവശ്യമില്ലാത്ത ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും.

കൊറോണ വൈറസ് ബാധ വാര്‍ത്തയില്‍ നിറയാന്‍ തുടങ്ങിയതുമുതല്‍ ഹോട്ടല്‍ ബുക്കിങ്ങില്‍ വലിയ കുറവുണ്ടായി. 80 ശതമാനത്തോളം  ബുക്കിങ്ങും റദ്ദാക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ്  ഇന്ത്യ വൈസ് പ്രസിഡന്റ്  ​ഗുർബാക്സിഷ് സദങ് കോഹ്‌ലി പറഞ്ഞു.
നിലവില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ട്.

വിസ റദ്ദാക്കല്‍ ഇതില്‍ വലിയ രീതിയില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് യാത്ര ഡോട് കോം സഹ സ്ഥാപക ഷബീന ചോപ്ര. വിദേശയാത്രാ പദ്ധതികളില്‍ മുപ്പത്തഞ്ച്‌ ശതമാനത്തോളം റദ്ദാക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങളാണ് ലഭിക്കുന്നത്. ഇത് വിമാനനിരക്കിലും ഇടിവുണ്ടാക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top